Social Icons

Monday, 10 November 2014

ഉപജില്ലാ സ്ക്കൂള്‍ കായികമേള - ജി.വി.എച്ച്.എസ്.എസ് കൊപ്പം ഓവറോള്‍ ചാമ്പ്യന്‍ഷിപ് നേടി

  പട്ടാമ്പി ഗവ. ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ വച്ചു നടന്ന ഈ വര്‍ഷത്തെ പട്ടാമ്പി ഉപജില്ലാ കായിക മേളയില്‍ കൊപ്പം  ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. സബ് ജൂണിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും  വിഭാഗങ്ങളിലെ എല്ലാ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പുകളും കൊപ്പം സ്കൂള്‍ സ്വന്തമാക്കി.










Thursday, 26 June 2014

ലഹരി വിരുദ്ധ ദിനം

കൊപ്പം,ജൂണ്‍ 26 :
ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശയാത്ര സംഘടിപ്പിച്ചു. പട്ടാമ്പി എക്സൈസ് ഇന്‍സ്പെക്ടര്‍ ശ്രീ . സജീവ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. യാത്ര കൊപ്പം  ഗ്രാമപഞ്ചായത്തില്‍ സമാപിച്ചു. സമാപന ചടങ്ങില്‍ കൊപ്പം  ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ. മുരളീധരന്‍ ലഹരി ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു.






Thursday, 19 June 2014

വായനാദിനം

കൊപ്പം, ജൂൺ 19:
വായനാദിനം സമുചിതമായി ആചരിച്ചു. വായനാ ക്ളബിന്റെ ആഭിമുഖ്യത്തിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു.

വായനാദിനാചരണം - 2014






Wednesday, 26 February 2014

സ്ക്കൂള്‍ ബസ് ഉദ്ഘാടനം

 
          കൊപ്പം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലേക്ക് ബഹു. എം.ബി. രാജേഷ് എം.പി യുടെ 2013-14 വര്‍ഷത്തെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും  അനുവദിച്ച സ്കൂള്‍ ബസ്സിന്റെ ഉദ്ഘാടനം  28.02.2014 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ. കമ്മുക്കുട്ടി എടത്തോളിന്റെ അദ്ധ്യക്ഷതയില്‍ ശ്രീ. എം.ബി. രാജേഷ് എം.പി നിര്‍വഹിക്കുന്നു.